Smart Trivandrum
Smart Trivandrum
Toggle navigation
Manage Notification
Master data actions on notification
Manage Notification
×
Edit Notification
Notification Title
Short Description
Video
Image
Content
കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അതി ശക്തമായ മഴയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായശേഖരണ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. നഗരസഭ മെയിൻ ഓഫീസിൽ സജീകരിച്ചിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികൾ സ്വീകരിക്കും. കുടിവെള്ളം, അരി, പയറുവർഗ്ഗങ്ങൾ, ഡ്രൈഫ്രൂട്ട്സ്, ബിസ്ക്കറ്റ്, ഉപ്പ്, തേയില, പഞ്ചസാര, റസ്ക്, ബേബിഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് സ്വീകരിക്കുക. പെട്ടെന്ന് നശിച്ചുപോകുന്ന ബ്രഡ്, ബൺ മുതലായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കേണ്ടതാണ്. ബെഡ്ഷീറ്റ്, തോർത്ത്, ലുങ്കി, നൈറ്റി, ടിഷർട്ട്, അണ്ടർഗാർമെൻറ്സ്, കുട്ടികൾക്കുള്ള ഉടുപ്പുകൾ എന്നീ തുണിത്തരങ്ങളാണ് നൽകാവുന്നത്. യാതൊരു കാരണവശാലും പഴയതും ഉപയോഗിച്ചതുമായ തുണിത്തരങ്ങൾ സ്വീകരിക്കുന്നതല്ല. പായ, ടോർച്ച്, മെഴുകുതിരി, ലൈറ്റർ, സാനിറ്ററി നാപ്കിൻസ് തുടങ്ങിയവയും ശേഖരണകേന്ദ്രങ്ങളിൽ സ്വീകരിക്കും. ആവശ്യമായ സാധനസാമഗ്രികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നഗരസഭ മേയറുടെ ഫെയ്സ്ബുക്ക് പേജിൽ അപ്ഡേറ്റ് ചെയ്യും. നഗരസഭയുടെ ഈ പ്രവർത്തനവുമായി എല്ലാവരും സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു. കൺട്രോൾ റൂം ഫോൺ നമ്പറുകൾ 9496434503, 9496434434, 9496434449, 9496434461, 9496434492, 9496434498 രണ്ടാമത്തെ കളക്ഷൻ കേന്ദ്രം വിമൻസ് കോളേജിൽ 10.08.2019 രാവിലെ 9 മണിക്ക് ആരംഭിക്കും