ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള അന്നദാനം / കുടിവെള്ള വിതരണം ഹരിത ചട്ടം പാലിച്ചു നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കും നഗരസഭ അവാർഡ് നൽകി. ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിലായി 15 പേർക്കാണ് അവാർഡ് നൽകിയത് . ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ ഓട്ടോ ടാക്സി ഫെഡറേഷൻ & പൗരസമിതി, കൈതമുക്ക് സത്യാ സ്റ്റോഴ്സ്, വിവേകാനന്ദ നഗർ നിവാസികൾ, കൈതമുക്ക് സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ എന്നിവരാണ് ഗോൾഡ് കാറ്റഗറി അവാർഡിനർഹരായത്.