തിരവനന്തപുരം നഗരസഭ അജൈവ മാലിന്യ ശേഖരണ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 20,21,22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ തുണി മാലിന്യം ശേഖരിക്കുന്നു. നഗരസഭയുടെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളില്‍ (എം.ആര്.എഫ്) മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ ഇവ കൈമാറാം. ഈ സേവനം തികച്ചും സൗജന്യമാണ്.