തിരുവനന്തപുരം നഗരസഭയുടെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഡിസാസ്റ്റർ റസ്പോൺസ് ആൻഡ് മാനേജ്മെന്റ് ടീം നിലമ്പൂരിലേക്ക് പുറപ്പെട്ടു .60 അംഗ ടീമാണ് യാത്രതിരിച്ചത് . നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ അഭ്യർത്ഥന പ്രകാരമാണ് തിരു: നഗരസഭയുടെ ഹെൽത്ത് വിഭാഗം ജീവനക്കാരും തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന സംഘം യാത്രതിരിച്ചത് .ഒരു വാട്ടർ ടാങ്ക് , 10 പവർ വാട്ട് ജനറേറ്റർ , ഫോഗിങ് മെഷീനുകൾ , മാലിന്യം വേർതിരിച്ച് ശുദ്ധീകരിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ശുചീകരണ ഉപകരണങ്ങൾ , 2 ഇൻഫ്ളേറ്റബിൾ എമർജൻസി ലൈറ്റുകൾ , ശുചീകരണത്തിനുള്ള ലായനികൾ , തുടങ്ങിയ എല്ലാം സജ്ജീകരണങ്ങളും സംഘം ഒരുക്കിയിട്ടുണ്ട് .ടിപ്പർലോറി , പിക്കപ്പ് ഉൾപ്പെടെയുള്ള 7 വാഹനങ്ങളിലാണ് ടീം യാത്രയായത് .. 25 ,26 ,27 തീയതികളിൽ നിലമ്പൂരിൽ തങ്ങി സന്നദ്ധസേവനം നടത്തും .