തിരുവനന്തപുരം നഗരസഭ അജൈവ മാലിന്യ ശേഖരണ കലണ്ടര്‍ പ്രകാരം മേയ് 10, 11, 12 തീയതികളില്‍ ചില്ലു മാലിന്യങ്ങളും കണ്ണാടിക്കുപ്പികളും ശേഖരിക്കുന്നു. നഗരസഭയുടെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളില്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ ഇവ കൈമാറാം. ബള്‍ബ്, ട്യൂബ് ലൈറ്റ്, സി.എഫ്എല്‍ എന്നിവ ഇതോടൊപ്പം ശേഖരിക്കുന്നതല്ല. കളക്ഷന്‍ സെന്റുകളുടെ സ്ഥാനം സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്.