തിരുവനന്തപുരം നഗരസഭ അജൈവ മാലിന്യശേഖരണ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 23, 24, 25 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ തൊണ്ട്, ചിരട്ട, വിറക്, മരക്കൊമ്പ് എന്നിവ ശേഖരിക്കുന്നു. നഗരസഭയുടെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളില്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ ഇവ കൈമാറും. ഈ സേവനം തികച്ചും സൗജന്യമാണ്.