2019 ജൂൺ 9 ഞായറാഴ്ച നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങളും കേടായ ട്യൂബ് ലൈറ്റ് , സി.എഫ്,എൽ., ബൾബ് എന്നിവയും ശേഖരിക്കുന്നു. നഗരസഭയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലും 8 പ്രത്യേക കൗണ്ടറുകളിലുമാണ് ഇവ ശേഖരിക്കുന്നത്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ശേഖരണ സമയം. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളുടെ സ്ഥാനം സ്മാർട്ട് ട്രിവാൻഡ്രം ആപ്പിൽ ലഭ്യമാണ്. പ്രത്യേക ശേഖരണ കേന്ദ്രങ്ങൾ 1 . വഞ്ചിയൂർ ജംഗ്ഷൻ 2. ചാക്ക വൈ .എം.എ ജംഗ്ഷൻ 3. കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസിന് സമീപം 4 . ശ്രീകാര്യം പെട്രോൾ പമ്പിന് സമീപം 5 .പൈപ്പിൻമൂട് ജംഗ്ഷൻ 6 .കടകംപള്ളി ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിനു സമീപം 7 .പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിന് സമീപം 8. പുത്തരിക്കണ്ടം മൈതാനം