തിരുവനന്തപുരം നഗരപരിധിയിലെ സെപ്റ്റേജ് [കക്കൂസ് ] മാലിന്യം ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു മാറ്റുന്നതിനുള്ള സേവനം ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമാണിത്. തിരുവനന്തപുരം നഗരസഭയുടെ ലൈസൻസുള്ള സ്വകാര്യ ടാങ്കർ വാഹനങ്ങൾ ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.ബുക്ക് ചെയ്തു ഒരു മണിക്കൂറിനുള്ളിൽ വാഹനം മാലിന്യം ശേഖരിക്കേണ്ട സ്ഥലത്തു എത്തും .
സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലെ സെപ്റ്റേജ് കളക്ഷൻ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകണം. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശേഖരണത്തിനായി ഒടുക്കേണ്ട യൂസർഫീ ജിഎസ് ടി ഉൾപ്പെടെ ഓൺലൈനായി അടക്കാവുന്നതാണ്. വാഹനത്തിൻറെ ജീവനക്കാർക്ക് യാതൊരു വിധത്തിലുള്ള പണമോ പാരിതോഷികമോ നേരിട്ടു നൽകേണ്ടതില്ല. സെപ്റ്റേജ് ശേഖരണ സേവനവുമായി ബന്ധപ്പെട്ട അറിവുകൾക്ക് നഗരസഭ കോൾ സെന്ററുമായി ബന്ധപ്പെടുക ,രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ഏഴുമണി വരെ പ്രവർത്തിക്കുന്നു. - 9496434488.