എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ
സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച തുണി മാലിന്യവും പ്ളാസ്റ്റിക്ക് മാലിന്യവും ശേഖരിക്കുന്നു. നഗരസഭയുടെ
എല്ലാ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളിലും(എം.ആര്.എഫ്.) പ്രത്യേക ശേഖരണ
കേന്ദ്രങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഇവ കൈമാറാം. വൃത്തിയുള്ളതും നനവില്ലാത്തതുമായ
പ്ളാസ്റ്റിക്ക് മാലിന്യങ്ങളും തുണി മാലിന്യങ്ങളുമാണ് കൈമാറേണ്ടത്. എംആര്‍.എഫുകളുടെ
സ്ഥാനം സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. ഗൂഗില്‍ പ്ലേ
സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.പ്രേത്യേക ശേഖരണ കേന്ദ്രങ്ങള്‍..1. വഞ്ചിയൂര്‍ ജംഗ്ഷന്2. വൈ എം എ യ്ക്ക് സമീപം, ചാക്ക3. വാര്‍ഡ് കമ്മിറ്റി ഓഫിസിന് സമീപം, ചാക്ക4. പൈപ്പിന് മൂട് 5. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ്, കടകംപള്ളി6. ശ്രീ ചിത്ര എഞ്ചിനിയറിംഗ് കോളേജിന് സമീപം, പാപ്പനംകോട്
7. പെട്രോള്‍ പബിന് സമീപം, ശ്രീകാര്യം