എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ സെപ്റ്റംബര്‍ 7 ശനിയാഴ്ച തുണി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കുന്നു. നഗരസഭയുടെ എല്ലാ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളിലും (എം.ആര്.എഫ്) പ്രത്യേക ശേഖര കേന്ദ്രങ്ങളിലും രാവിലെ 08.00 മണി മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെ ഇവ കൈമാറാം. വൃത്തിയുള്ളതും നനവില്ലാത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങളും തുണി മാലിന്യങ്ങളുമാണ് കൈമാറേണ്ടത്. എം.ആര്.എഫ് കളുടെ സ്ഥാനം സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.പ്രത്യേക ശേഖരണ കേന്ദ്രങ്ങള്‍:1. വഞ്ചിയൂര്‍ ജംഗ്ഷന്2. വൈ.എം.എയ്ക്ക് സമീപം, ചാക്ക3. വാര്‍ഡ് കമ്മിറ്റി ഓഫീസിന് സമീപം, കഴക്കൂട്ടം4. പൈപ്പിന്മൂട്5. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ്, കടകംപള്ളി6. ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിന് സമീപം, പാപ്പനംകോട്7. പെട്രോള്‍ പബിന് സമീപം, ശ്രീകാര്യം